Monday, January 23, 2012

മാര്‍ജിനിനപ്പുറംകടക്കാതെ നോക്കണം............!!!!

മാര്‍ജിനപ്പുറം കടക്കാതെ നോക്കണം........
ആറാം പിരീഡ്
കണക്ക് പിരീഡ്.......!
മാര്‍ജിനിനപ്പുറം
കടക്കാതെ നോക്കണം......
നീളവും വീതിയും തുല്യമാക്കി
ജീവിതം സമചതുരമെന്നുറപ്പിക്കണം......!

ബാര്‍ഡയഗ്രം വരച്ച്
എക്‌സറ്റത്തു നിന്നു നോക്കിയാല്‍
വൈ അറ്റത്തു ലോകവസാനം
കാണണം

വൃത്തം വരച്ചാല്‍
കേന്ദ്ര ബിന്ദുവില്‍ കൈവെച്ച്
പ്രതിജ്ഞയെടുക്കണം
 ഇതാണെന്റെ ലോകം-
 ഞാന്‍ മാത്രമുള്ള ലോകം
പിരീഡ് കഴിയും മുമ്പേ
ജ്യാമിതി ലോകങ്ങളെല്ലാം
വെട്ടിപ്പിടിക്കണം.....!

ഒരു കാര്യം......!
മാര്‍ജിനിനപ്പുറം
കടക്കാതെ നോക്കണം......!

പട്ടുര്‍മാല് തൊടങ്ങ്യോളീ…..(കവിത )

മ്മാക്ക് 'പട്ടുറുമാല്‍'
ഇക്കാക്ക് 'സ്റ്റാര്‍ സിംഗര്‍'
കുഞ്ഞിമോന് 'അലാവുദ്ദീന്‍…'
ഇശാ മഗ്‌രിബിന്നിടയില്‍
വീട്ടിലൊരുഗ്ര സംഘട്ടനം………..!!!!!
പല്ലെല്ലാം കൊഴിഞ്ഞ
തൊണ്ണുകാട്ടി , വല്ലിമ്മ
'പട്ടുര്‍മാല് തൊടങ്ങ്യോളീ……!!!!.'
ഹൊ… കിഴവിക്കും വേണം
പട്ടുര്‍മാല്…………….
ബഹളങ്ങള്‍ക്കിടയില്‍
ചുമരില്‍ സ്‌ക്രീന്‍ തെളിഞ്ഞു,
മൊഞ്ചത്തിമാരെത്തി,
വളകിലുങ്ങി,
മുറുക്കാന്‍ ചവച്ച്
വല്ലിമ്മ താളം പിടിച്ചു………!!!

Sunday, January 22, 2012

ഇരകള്‍................(കവിത)

ഇര,
മണ്ണിരയല്ല പെണ്ണിരയല്ല
എന്‍റെ ചൂണ്ടയെ
നിസ്സംശയം വിഴുങ്ങുന്ന
വിരുതനാണ്.
വല, ചൂണ്ട
അവന്‍  പ്രണയിക്കുന്നവരി ല്‍
ഒരുപക്ഷെ ഞാനും പെടും.
ചൂണ്ട വിഴുങ്ങതില്‍
ആര്‍ക്കുമില്ല അവന്‍റത്ര മികവ്
വലയില്‍ കയറുമവ ന്‍ 
ധീരമായി പലതും പറഞ്ഞ്,
ചിലപ്പോ ള്‍
വല മുറിച്ച് പുറത്തുപോകും
ചൂണ്ട വിഴുങ്ങനായി...
ശ്ചികമെന്ന് പറയട്ടെ
ഇന്നലെ ഞാനും ഇരയായി,
അവന്‍ കരക്ക് നില്‍ക്കുന്നു
ഏതോ ചൂണ്ടയുമായി ...........!
പുഴയിലും മേശപ്പുറത്തും
അവന്‍ നില്‍ക്കുന്നു
ഞാന്‍ കളഞ്ഞ ചൂണ്ടയുമായി

കാലവര്‍ഷം.....


വല പാടത്തെറിഞ്ഞു ഞാന്‍
തിരിച്ചുപോന്നു,
കരക്കണിയാതൊരു
കൊതുമ്പില്‍ വള്ളം
പറയാതെ വന്നതിഥിയെ
ശപിച്ചുകൊണ്ടിരുന്നു....
ഓര്‍ക്കാപ്പുറത്ത് വലയില്‍
നിറയെ തവളകള്‍
സന്ധ്യാനേരം കറുത്ത മാനം നോക്കി
എന്നെ പരിഹസിക്കുന്നവര്‍
മഴയെ കവിതയാക്കും  മുന്‍പ്‌
കടലാസ് നനച്ചവ ന്‍
അകലെയാ വള്ളവും മറിച്ചിട്ടു..............!

മാതൃത്വം

ഓര്‍മ്മകള്‍ക്ക്
മുലപ്പാലിന്‍ ഗന്ധം
ഓര്‍മ്മകള്‍ കുടിയിരിക്കും
ഇരുട്ടറകളില്‍  
മാതൃത്വത്തിന്‍റെ നൊമ്പരങ്ങ ള്‍
ഇരുട്ടിനോട് കലഹിക്കുന്നു
അടുപ്പുതിണ്ണയില്‍,
അമ്മിക്കല്ലി ല്‍
മുലപ്പാലി൯ ഗന്ധം.....!
കരിപുരണ്ട
ചേലകളില്‍ കിടന്ന്
മാതൃത്വം വിതുമ്പുന്നു......
ഓര്‍മ്മയുടെ പുസ്തകത്താളുകളി ല്‍
വായിക്കപ്പെടാത്ത
മുലപ്പാലി൯ ഗന്ധം....!
(ഒരിക്കല്‍ മാത്രം
കണ്ടുമുട്ടിയ സുഹൃത്തിന്‍റെ
ഓര്‍മ്മകള്‍ക്ക്
കുപ്പിപ്പാലിന്‍
    ഗന്ധമായിരുന്നു.........!!!!)

Saturday, January 21, 2012

മരണക്കിടക്ക....


എവിടെയാണ്
എന്‍ ഹൃദയത്തിന്‍ അവസാനമാ-
യൊന്നുറങ്ങുവാന്‍
തീമരച്ചില്ലകള്‍ വിരിച്ചുവെച്ചത്.....?
വാക്കുകള്‍ എവിടെയാണ്
എന്നെയും കാത്ത്,
അക്ഷരങ്ങള്‍ ഏതുവാക്കിന്‍ മുതികിലാണ്
എന്നന്ത്യവും കാത്ത്....
എവിടെയായിരിക്കും
എനിക്കും എന്നാത്മാവിനും
കാലം വിരിച്ചു വെച്ച തീമെത്ത.......!
                                ,,,     ,,,,    ,,,,,
ഇന്നീ പൂമെത്തയില്‍,
പ്രകാശം പൂക്കുമീ മരക്കൊമ്പുകളില്‍,
സ്വപ്നങ്ങള്‍ കോരിയിട്ട
മണല്‍കാട്ടില്‍ ,
നാളെ,
ഗദ്ഗദം പൂക്കുന്ന
തീമരക്കൊമ്പില്‍,
ഹൃദയങ്ങള്‍ പഴുത്തു നാറുന്ന
ഓടകളില്‍ ,
സഹോദരന്റെ കരള്‍ക്കുല
ചീഞ്ഞു നാറുന്ന റോഡരികില്‍
എവിടെയുമാവാം
നിന്നന്ത്യ മയക്കം......!! 
കണ്ണീരൊലിച്ച് നനുത്ത മെത്ത
നെടുവീര്‍പ്പുകള്‍ കേട്ട് ബധിരനായ മെത്ത
ദ്രുത ഹൃദയ താളങ്ങള്‍ക്കിടെ
വാച്ച് നോക്കുന്ന മെത്ത
വാക്കുകള്‍,അക്ഷരങ്ങള്‍
ഒലിച്ചിറങ്ങി,
പാടുവീണ മെത്ത,
ഞാനുറങ്ങുന്ന,
എന്നതതാത്മാവിനുറങ്ങാനുള്‌ല
കല്ലു പാകിയ കറുത്ത മെത്ത
                                ,,,     ,,,,    ,,,,,
ഒരിക്കല്‍ മാത്രം
തല ചായ്കുവാനുള്ളീ
മെത്തയ്ക്കു വേണ്ടിയല്ലോ
നമ്മളീ മെത്തയില്‍ കിടന്ന്
ആയുസ്സിന്‍ പുസ്തകം
കുഴിച്ചെടുക്കുന്നു.........!!!!!!!

രണ്ട് പച്ചക്കറിക്കവിതകള്‍


ഉള്ളി !
എത്ര
ചികഞ്ഞാലും
കണ്ണീരു
മാത്രം
കയ്പ
മുഴച്ചു
നില്‍ക്കുന്ന
കയ്പുരസമുള്ള
പ്രതീക്ഷകള്‍